കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ രാത്രി ഗുണ്ടാസംഘത്തിന്റെ അതിക്രമം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

ഗുണ്ടാസംഘം ഉപേക്ഷിച്ചതെന്നു കരുതുന്ന ബൈക്ക് സമീപത്തെ റോഡില്‍ പൊലീസ് കണ്ടെത്തി

Update: 2021-06-30 05:24 GMT
Advertising

കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ രാത്രി ഗുണ്ടാസംഘത്തിന്റെ അതിക്രമം. വീട്ടിലുണ്ടായിരുന്ന രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഘം ഉപേക്ഷിച്ചതെന്നു കരുതുന്ന ബൈക്ക് സമീപത്തെ റോഡില്‍ പൊലീസ് കണ്ടെത്തി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. പരിക്കേറ്റ യുവാക്കളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News