ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന, ക്യൂ തടസപ്പെട്ടു; വിമർശനവുമായി ഹൈക്കോടതി

ഹരിവരാസനം പാടി നടയടയ്ക്കുമ്പോൾ അൽപനേരം ദിലീപ് ശ്രീകോവിലിനു മുമ്പിൽ നിന്നത് കാരണം ക്യൂ തടസ്സപ്പെട്ടു എന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്

Update: 2024-12-06 06:57 GMT
Editor : ശരത് പി | By : Web Desk

എറണാകുളം: ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയിരുന്നു. ഇതിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

ദിലീപിന്റെ ദർശനസമയത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി 12:30ന് മുന്നെ ദേവസ്വം മറുപടി അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചയോടെ റിപ്പോർട്ട് നൽകുമെന്ന് ദേവസ്വം ബോർഡും പറഞ്ഞു.

വാർത്ത കാണാം - 

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News