ഉത്തരേന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ വിഷൻ 2026
ഒരു വർഷത്തേക്ക് ആവശ്യമുള്ള പഠന സാമഗ്രികളും മറ്റു പഠനചിലവുകളും ഏറ്റെടുത്ത് അവരെ സ്‌കൂളിൽ തിരികെ എത്തിക്കുയാണ് ലക്ഷ്യം
ന്യൂഡൽഹി: ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും നഗര ചേരികളിലും ഗോത്ര മേഖലകളിലും ദരിദ്ര കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ വിഷൻ 2026. ഒരു വർഷത്തേക്ക് ആവശ്യമുള്ള പഠന സാമഗ്രികളും മറ്റു പഠനചിലവുകളും ഏറ്റെടുത്ത് അവരെ സ്‌കൂളിൽ തിരികെ എത്തിക്കുയാണ് ലക്ഷ്യം
ഡൽഹി വസന്ത് കുഞ്ചിൽ ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ ഉള്ള ജയ്‌ഹിന്ദ് കാമ്പിൽ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു. ഡൽഹി, ഹരിയാന, യുപി, മധ്യ പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും വിതരണം നടന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്‌കൂളിൽ പോവുന്ന കുട്ടികളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാൽ ലക്ഷക്കണക്കിന് കുട്ടികൾ ഇപ്പോഴും വിദ്യാലയങ്ങളിൽ എത്താതിരിക്കുകയോ പഠനം മുടങ്ങുകയോ ചെയ്യുന്നവെന്നും സംഘടന ചൂണ്ടിക്കാട്ടി.
കുടുംബങ്ങളുടെ സാമ്പത്തിക പരാധീനതകളാണ് ഇതിന് ഒരു കാരണമായി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരേന്ത്യൻ പിന്നാക്ക ഗ്രാമങ്ങളിലും നഗര ചേരികളിലും ഗോത്ര മേഖലകളിലും വസിക്കുന്ന ദരിദ്ര കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ വിഷൻ 2026 സ്‌കൂൾ കിറ്റ് പ്രോഗ്രാം പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഭാഗമായി അർഹരായ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ പഠന ചെലവും വിഷൻ നൽകുന്നുണ്ട്.