പോക്സോ കേസിൽ യൂട്യൂബർ വി.ജെ മച്ചാൻ അറസ്റ്റിൽ

ലൈംഗികമായി പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്

Update: 2024-08-23 06:35 GMT

കൊച്ചി: പോക്സോ കേസിൽ യൂട്യൂബർ വി.ജെ മച്ചാൻ അറസ്റ്റിൽ. കളമശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഗോവിന്ദ് വി.ജെ എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്.

ആലപ്പുഴ മാന്നാർ സ്വദേശിയായ വി.ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മച്ചാനെ അറസ്റ്റ് ചെയ്തത്. 16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം തന്നെ ദുരുപയോ​ഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. മച്ചാനെ പൊലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News