ഇനിയും വെള്ളമെത്താതെ നിരവധിയിടങ്ങൾ; ജല അതോറിറ്റിക്ക് വീഴ്ച, നടപടി വേണമെന്ന് വി.കെ പ്രശാന്ത് എംഎൽഎ

മൂന്നാം ദിവസമാണ് പ്രതിസന്ധി അറിഞ്ഞതെന്നാണ് കോർപറേഷനും ജനപ്രതിനിധികളും പറയുന്നത്.

Update: 2024-09-09 05:47 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്ക് പൂർണമായും അറുതിയായില്ല. ചിലയിടങ്ങളിൽ മാത്രമാണ് ഇതുവരെ വെള്ളമെത്തിക്കാൻ അധികൃതർക്കായത്. നിരവധി പ്രദേശങ്ങളാണ് ഇതുവരെയും വെള്ളമെത്താനുള്ളത്. ഇവിടങ്ങളിൽ ഇപ്പോഴും കുടിക്കാനോ പാത്രം കഴുകാനോ അടിസ്ഥാന ആവശ്യങ്ങൾക്കോ വെള്ളമില്ലാതെ ആളുകൾ നെട്ടോട്ടമോടുകയാണ്.

അ‍ഞ്ച് ദിവസമായി വെള്ളമില്ലാതെ ദുരിതത്തിലാണ് ജനങ്ങൾ. താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് രാവിലെ മുതൽ വെള്ളമെത്തിത്തുടങ്ങിയത്. ഇന്ന് വൈകുന്നേരത്തോടെ നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും വെള്ളമെത്തുമെന്നാണ് അധികൃതർ പറയുന്നത്. കുടിവെള്ള പ്രതിസന്ധിയിൽ പരസ്പരം പഴിചാരുകയാണ് അധികാരികൾ.

Advertising
Advertising

മൂന്നാം ദിവസമാണ് പ്രതിസന്ധി അറിഞ്ഞതെന്നാണ് കോർപറേഷനും ജനപ്രതിനിധികളും പറയുന്നത്. വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണി തുടങ്ങുമ്പോൾ പകരം സംവിധാനം ഒരുക്കിയില്ലെന്നും പരാതിയുണ്ട്. ഉയർന്ന മേഖലകളിൽ വെള്ളമെത്തിക്കാൻ ന​ഗരസഭയുടെ ടാങ്കർ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

അതേസമയം, സംഭവത്തിൽ ജല അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വി.കെ പ്രശാന്ത് എംഎൽഎ കുറ്റപ്പെടുത്തി. പണി നടക്കുന്നത് അറിയിച്ച് കേവലമൊരു വാർത്താക്കുറിപ്പ് മാത്രമാണ് ജല അതോറിറ്റി നൽകിയത്. 48 മണിക്കൂറിനകം പണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കും എന്നായിരുന്നു അതിലുണ്ടായിരുന്നത്.

കോർപറേഷനുമായും ജില്ലാ ഭരണകൂടവുമായും കൂടിയാലോചിച്ച് പദ്ധതി തയാറാക്കാതെയായിരുന്നു ജല അതോറിറ്റിയുടെ നടപടി. ഇതിൽ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കടക്കം വീഴ്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ ധാരണയുള്ള ഉദ്യോഗസ്ഥരെ ഇനി ഇത്തരം ജോലികൾക്ക് വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

48 മണിക്കൂർ സമയപരിധി പറഞ്ഞായിരുന്നു റെയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ വാട്ടർ അതോറിറ്റി ആരംഭിച്ചത്. എന്നാൽ നാലുദിവസം പണി നീണ്ടുപോയതോടെ നഗരം ദുരിതത്തിൽ ആയി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ വെള്ളം എത്തിക്കുമെന്ന അവസാന ഉറപ്പും കടന്ന് രാത്രി വൈകിയും പണി നടന്നിരുന്നു. പിന്നീട് ജലവിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും വെള്ളം എല്ലായിടത്തും എത്തിയിട്ടില്ല എന്നതാണ് പ്രതിസന്ധി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News