'അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ ഇന്ദ്രൻസിനെപ്പോലെയായി'; 'ബോഡി ഷെയ്മിങ്' പരാമർശവുമായി മന്ത്രി വാസവൻ

''കോണ്‍ഗ്രസ് കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞ സ്ഥിതിയിലെത്തി''

Update: 2022-12-12 11:20 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: ശാരീരികാധിക്ഷേപ പരാമർശവുമായി സാംസ്‌കാരിക മന്ത്രി വി.എൻ വാസവൻ. നടൻ ഇന്ദ്രൻസിന്റെ ശരീരവുമായി താരതമ്യം ചെയ്തായിരുന്നു കോൺഗ്രസിനെതിരെ വാസവന്റെ വിമർശനം.

ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൽ മലയാള സിനിമയിലെ ഇന്ദ്രൻസിനെ പോലെയായെന്നായിരുന്നു മന്ത്രിയുടെ പരാമർശം. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. കോണ്‍ഗ്രസ് എം.എല്‍.എ സണ്ണി ജോസഫിനുള്ള മറുപടിയിലായിരുന്നു വാസവന്‍ വിവാദ പരാമര്‍ശം നടത്തിയത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി? കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞ സ്ഥിതിയായെന്ന് വാസവന്‍ കുറ്റപ്പെടുത്തി.

Advertising
Advertising

രാജസ്ഥാനിലും ഇപ്പോൾ ഹിമാചലിൽ ഭരണം കിട്ടിയപ്പോഴും രണ്ടു ചേരിയായി തിരിഞ്ഞ് മുഖ്യമന്ത്രിക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. ഇന്ത്യൻ സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലെത്തി നിൽക്കുന്ന അവസ്ഥയാണെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.

Summary: Congress, which was that tall like Amitabh Bachchan in Hindi cinema, is in the height of Indrans in Malayalam cinema: Kerala minister VN Vasavan's controversial 'body-shaming' remarks in assembly                                  

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News