'എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്'; തിരുവനന്തപുരം പൂവച്ചലിൽ ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ്

Update: 2025-12-09 10:35 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ എൽഡിഎഫ് വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ബിജെപിക്ക് വീഴുന്നതായി പരാതി.പൂവച്ചൽ ഗ്രാമപഞ്ചാത്ത് പുതിയവിള വാര്‍ഡിലെ ഒന്നാം ബൂത്തിലാണ്  പരാതി.84 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന്  തുടർന്ന് ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു.

ഉദ്യോഗസ്ഥര്‍ പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സനൽകുമാർ മത്സരിക്കുന്ന വാർഡാണിത്. വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ് അറിയിച്ചു. നേരത്തെ വോട്ട് ചെയ്തവര്‍ക്ക് റീ പോളിങ് അവസരം നല്‍കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News