'ഈറനണിഞ്ഞ് വിഎസ്': കോടിയേരിയുടെ മരണത്തിൽ വിഎസിന്റെ പ്രതികരണം-കുറിപ്പ്

"ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി"

Update: 2022-10-01 19:23 GMT

കോടിയേരി ബാലകൃഷ്ണന്റെ മരണവാർത്ത അറിയിച്ചപ്പോഴുണ്ടായ വിഎസ് അച്യുതാനന്ദന്റെ പ്രതികരണത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഎസിന്റെ മകൻ അരുൺ വിഎ. മരണവാർത്ത അറിഞ്ഞ വിഎസിന്റെ കണ്ണുകളിൽ നനവ് പടർന്നുവെന്നും  കുടുംബത്തെ അനുശോചനം അറിയിക്കണമെന്ന് പറയുക മാത്രം ചെയ്തുവെന്നും വിഎസിന്റെ മകൻ അരുൺ വി.എ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. "അനുശോചനം അറിയിക്കണം" എന്നു മാത്രം പറയുകയും ചെയ്തു.

Advertising
Advertising
Full View

അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തിൽ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News