വടക്കാഞ്ചേരിയിൽ സ്‌കൂളിൽ വിദ്യാർഥികൾക്ക് നേരെ കടന്നൽ ആക്രമണം

പരിക്കേറ്റ 14 വിദ്യാർഥികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Update: 2026-01-07 13:47 GMT

തൃശൂർ: തൃശൂർ വടക്കാഞ്ചേരി ആര്യംപാടം സർവോദയം സ്‌കൂളിൽ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. ബുധനാഴ്ച  ഉച്ചയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ 14 ഓളം വിദ്യാർഥികളെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

വനമേഖലയിൽ നിന്ന് എത്തിയ കടന്നലുകൾ കൂട്ടത്തോടെ വിദ്യാർഥികളെ കുത്തുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കെ കടന്നൽ കുത്തേറ്റ കുട്ടികൾ ക്ലാസ് മുറികളിലേക്ക് ഓടി കയറിയപ്പോഴാണ് കടന്നൽ ആക്രമണം അധ്യാപകർ അറിഞ്ഞത്. കടന്നലുകളെ ഓടിക്കാൻ പുറത്തിറങ്ങിയ അധ്യാപകർക്കും കടന്നൽ കുത്തേറ്റു. പിന്നീട് സ്ഥലത്ത് തീ കത്തിച്ചാണ് കടന്നലുകളെ ഓടിച്ചത്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News