അഞ്ചലിൽ 15 പേർക്ക് കടന്നലിന്‍റെ കുത്തേറ്റു

പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും അഞ്ചൽ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Update: 2022-12-06 01:48 GMT

അഞ്ചല്‍: കൊല്ലം അഞ്ചലിൽ 15 പേർക്ക് കടന്നലിന്‍റെ കുത്തേറ്റു. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കുത്തേറ്റത് . പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും അഞ്ചൽ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു .

അഞ്ചൽ ആലഞ്ചേരി വാർഡിലെ മുതലാറ്റ് ഭാഗത്തുവെച്ചാണ് തൊഴിലാളികൾക്ക് കടന്നലിന്‍റെ ആക്രമണമുണ്ടായത് . തൈ റബറിന്‍റെ കാടു വൃത്തിയാക്കുന്നതിനിടെയാണ് കടന്നൽ ഇളകിയത് . തൊഴിലാളിയുടെ കൂടെയുണ്ടായിരുന്ന 10 വയസുള്ള മകനും കടന്നലിന്‍റെ കുത്തേറ്റു. ഛർദിയും അസ്വസ്ഥതയും ഉണ്ടായി . ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. മറ്റുള്ളവർ അഞ്ചൽ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News