എൻ.എം വിജയൻ മരണം: കോൺഗ്രസ്‌ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവർ പ്രതികളായ കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു

Update: 2025-01-18 01:36 GMT
Editor : Shaheer | By : Web Desk

കല്‍പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ ആത്മഹത്യ ചെയ്ത കേസിൽ കോൺഗ്രസ്‌ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കല്‍പറ്റ സെഷൻസ് കോടതിയാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവർ പ്രതികളായ കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എൻ.എം വിജയൻ പാർട്ടിക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്നും വിജയൻ്റേതായി പൊലീസ് കണ്ടെത്തിയ കത്തുകൾ ആത്മഹത്യാകുറിപ്പായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം, കത്ത് എൻ.എം വിജയന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കണ്ടെടുക്കപ്പെട്ട കത്തിൽ തന്നെ വൈരുദ്ധ്യം ഉണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ആത്മഹത്യാ കുറിപ്പിനു പുറമെ ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിൻ്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Summary: Verdict today on anticipatory bail plea of ​​Congress leaders in Wayanad DCC treasurer N.M Vijayan suicide case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News