മുണ്ടക്കൈ പട്ടികയ്ക്ക് അംഗീകാരം : പുനരധിവാസ ടൗൺഷിപ്പിനുള്ള ഗുണഭോക്തൃ പട്ടിക പുറത്ത് വിട്ട് സർക്കാർ
ആദ്യ ഘട്ടത്തിൽ 242 വീടുകളും രണ്ടാം ഘട്ടത്തിൽ 80 വീടുകളും നിർമിക്കും
Update: 2025-02-08 02:52 GMT
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ ടൗൺഷിപ്പിനുള്ള ഗുണഭോക്തൃ പട്ടിക സർക്കാർപുറത്തുവിട്ടു. ഡിഡിഎംഎ അംഗീകാരം നൽകിയ അന്തിമ പട്ടികയിൽ മൂന്നു വാർഡുകളിലായി 322 ഗുണഭോക്താക്കളുണ്ട്.
ആദ്യ ഘട്ടത്തിൽ 242 വീടുകളും രണ്ടാം ഘട്ടത്തിൽ 80 വീടുകളും നിർമിക്കും. പത്താം വാർഡിൽ 92 വീടുകൾ, 11ൽ 112 വീടുകൾ, വാർഡ് 12ൽ 117 വീടുകൾ.
എൽസ്റ്റോൺ, നെടുമ്പാല ഹാരിസൺ എസ്റ്റേറ്റുകളിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പിനുള്ള പട്ടികയാണ് പുറത്തു വിട്ടത്.