മാനന്തവാടി ആർടിഒ ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ; ജൂനിയർ സൂപ്രണ്ടിനെ സ്ഥലം മാറ്റി

ജൂനിയർ സൂപ്രണ്ട് അജിതകുമാരിയെ ആണ് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയത്.

Update: 2022-04-21 10:29 GMT

വയനാട്: മാനന്തവാടി ആർടിഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ വകുപ്പുതല നടപടി. ജൂനിയർ സൂപ്രണ്ട് അജിതകുമാരിയെ കോഴിക്കോട്ടേക്ക് മാറ്റി. സിന്ധുവിന്റെ ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും അജിതകുമാരിയുടെ പേരുണ്ടായിരുന്നു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ. രാജീവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണ വിധേയമായി നേരത്തെ ഉദ്യോഗസ്ഥയോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. ഈ മാസം ആറിനാണ് സീനിയർ ക്ലർക്ക് പി.എ സിന്ധുവിനെ എള്ളുമന്ദത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News