കുറുക്കന്മൂലയിലെ സംഘര്‍ഷത്തില്‍ കത്തിയൂരിയ വനപാലകനെതിരെ കേസ്

നേരത്തെ വൈൽഡ് ലൈഫ് വാർഡൻ്റെ പരാതിയിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നഗരസഭാ കൗൺസിലർക്കെതിരെ കേസെടുത്തിരുന്നു

Update: 2021-12-18 10:39 GMT
Advertising

വയനാട് കുറുക്കന്മൂലയിൽ കഴിഞ്ഞ ദിവസം നാട്ടുകാരുമുണ്ടായ സംഘർഷത്തിൽ കത്തിയൂരിയ വനപാലകനെതിരെ കേസ്. കടുവ ട്രാക്കിംങ് ടീം അംഗമായ ഹുസ്സൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പോലീസാണ് കേസെടുത്തത്. സംഘർഷത്തിനിടെ ഹുസ്സൈൻ അരയിൽ കരുതിയ കത്തിയെടുക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു.പുതിയിടം പുളിക്കൽ പണിയ കോളനിയിലെ അഖിൽ കൃഷ്ണയുടെ പരാതിയിലാണ് കേസ്. തടഞ്ഞുവെച്ച് മർദിച്ചതിനാണ് കേസെടുത്തത്.നേരത്തെ വൈൽഡ് ലൈഫ് വാർഡൻ്റെ പരാതിയിൽ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തിരുന്നു. 

വനപാലകരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.  മാനന്തവാടി എം എൽ എ ഒ ആർ കേളുവാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പുതിയടം ഡിവിഷന്‍ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ മർദിച്ചെന്നാരോപിച്ചാണ് പരാതി. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News