'സ്വരാജ് മത്സരിക്കുന്നതിന് എന്താണ് കുഴപ്പം? സ്ഥാനാർഥി ശക്തനാണോയെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം': പി.വി അന്‍വര്‍

'ജനങ്ങളുടെ മനസാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്'

Update: 2025-05-30 08:21 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം:എല്‍ഡിഎഫ് സ്ഥാനാർഥി ശക്തനാണോയെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്ന് മുന്‍ എംഎല്‍എ പി.വി അന്‍വര്‍. ' സ്വരാജ് മത്സരിക്കുന്നതിന് എന്താണ് കുഴപ്പം? മത്സരത്തിന്‍റെ കടുപ്പവും മത്സരത്തിന്‍റെ ശേഷിയും സ്ഥാനാര്‍ഥിയുടെ വലിപ്പവും യുഡിഎഫ്,എല്‍ഡിഎഫ് രാഷ്ട്രീയത്തിന്‍റെ വലിപ്പവുമെല്ലാം വോട്ടെണ്ണുന്ന സമയത്ത് അറിയാം. അതുവരെ എല്ലാവരും സമന്മാരാണ്. ജനങ്ങളുടെ മനസാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ഞാൻ ഉയർത്തി കൊണ്ടുവന്ന പിണറായിസത്തിനെതിരെ വികാരം നാട്ടിലുണ്ട്'. അന്‍വര്‍ പറഞ്ഞു.

അതേസമയം, യുഡിഎഫിന്‍റെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺഗ്രസ്.അൻവർ - കോൺഗ്രസ് തർക്കത്തിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ഒരു പകൽ കൂടി കാത്തിരിക്കാമെന്നാണ് അൻവര്‍ ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.അതിനിടയിലും  യുഡിഎഫ് ഘടകകക്ഷി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിന്നുണ്ട്  അൻവർ. മൂന്ന് സമുദായങ്ങളുടെ നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും, ഘടകകക്ഷി എന്ന ആവശ്യം ന്യായമെന്നും പി.വി അൻവർ പറഞ്ഞു.

Advertising
Advertising

നിലവിലെ സാഹചര്യം വിലയിരുത്തി തുടർ തീരുമണങ്ങൾക്കായി ടിഎംസി പ്രവർത്തക സമിതി യോഗം ചേർന്നു.പ്രശ്നപരിഹാരം ഇല്ലെങ്കിൽ മണ്ഡലത്തിൽ ഒറ്റക്ക് മത്സരവുമായി മുന്നോട്ടെന്നാണ് ടിഎംസി യോഗ തീരുമാനം.അതേസമയം, സമവായത്തിൻ്റെ സൂചനകളാണ് യുഡിഎഫ് കൺവീനർ അടക്കം കോൺഗ്രസ് നേതാക്കളുടെയും പ്രതികരണങ്ങൾ.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News