രക്ഷാപ്രവർത്തക പരിശീലനം നൽകിയതിന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെ ശിക്ഷിച്ചത് സർക്കാരിന്റെ സംഘ്പരിവാർ അജണ്ട: വെൽഫെയർ പാർട്ടി

ബിജെപിയും സംഘ്പരിവാർ സംഘടനകളും ഇത്തരം നടപടികളെ എതിർക്കുന്നത് അവരുടെ വംശീയതയും ജനവിരുദ്ധതയും കൊണ്ടാണ്. കേരളാ സർക്കാർ അവരുടെ അജണ്ടയിൽ നിന്ന് നടപടികൾ സ്വീകരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്‌.

Update: 2022-04-04 09:50 GMT

കോഴിക്കോട്: രക്ഷാപ്രവർത്തനത്തിന് പോപ്പുലർ ഫ്രണ്ട് റെസ്‌ക്യൂടീമിന് പരിശീലനം നൽകിയതിന്റെ പേരിൽ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെഷൻ നൽകിയ നടപടി കേരളത്തിൽ സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. കേരളം ഇപ്പോൾ സ്ഥിരമായി പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സംസ്ഥാനമാണ്. അത്തരം ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കാൻ വിവിധ സന്നദ്ധ രക്ഷാപ്രവർത്തകരുടെ പങ്ക് വളരെ വലുതാണ്. രക്ഷാപ്രവർത്തകർ പരിശീലനം നേടിയില്ലെങ്കിൽ കൂടുതൽ അപകടങ്ങളുണ്ടാകാം. അതുകൊണ്ടു തന്നെ സംഘടനാ ഭേദമില്ലാതെ രക്ഷാപ്രവർത്തകർക്ക് പരിശീലനം നൽകുകയാണ് സർക്കാർ ഏജൻസികൾ ചെയ്യേണ്ടത്.

Advertising
Advertising

പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ രക്ഷാപ്രവർത്തക ടീമിന് പരസ്യമായാണ് അഗ്‌നിശമന സേന പരിശീലനം നൽകിയത്. ഇതിലെന്താണ് തെറ്റ്. ബിജെപിയും സംഘ്പരിവാർ സംഘടനകളും ഇത്തരം നടപടികളെ എതിർക്കുന്നത് അവരുടെ വംശീയതയും ജനവിരുദ്ധതയും കൊണ്ടാണ്. കേരളാ സർക്കാർ അവരുടെ അജണ്ടയിൽ നിന്ന് നടപടികൾ സ്വീകരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്‌. ഈ സംസ്ഥാനത്ത് പ്രളങ്ങളിലും ഉരുൾപൊട്ടലിലും അപകടങ്ങളിലും സംഘടനഭേദമന്യേ സേവനപ്രവർത്തനത്തിന് ഇറങ്ങിത്തിരക്കുന്നവർക്ക് എതിരാണ് ഈ നടപടി. അടിയന്തിരമായി ഈ ശിക്ഷാനടപടി സർക്കാർ പിൻവലിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News