'ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങള്‍ ഓർമിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്?'; വി.മുരളീധരൻ
രാജ്യത്തിന്‍റെ പരമോന്നത നീതി പീഠം തള്ളി കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ചെയ്യലാണെന്നും വി.മുരളീധരൻ പറഞ്ഞു
Update: 2023-01-24 11:53 GMT
വി.മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. രാജ്യത്തിന്‍റെ പരമോന്നത നീതി പീഠം തള്ളി കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ചെയ്യലാണെന്നും ഗുജറാത്ത് ജനത മറക്കാൻ ആഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങള്‍ വീണ്ടും ഓർമിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നും വി.മുരളീധരൻ ചോദിച്ചു.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്തുന്ന വിദേശ നീക്കങ്ങള്‍ക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് ഈ പ്രദർശനം അനുവദിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി സ്വന്തം പാർട്ടി അണികളെ ഉപദേശിക്കാൻ തയാറാകണമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞിരുന്നു.