പൊൻമുടിയിൽ വീണ്ടും കാട്ടാന ഇറങ്ങി; റോഡ് ഗതാഗതം തടസപ്പെട്ടു

രാവിലെ ഒമ്പതേ മുക്കാലോടെയാണ് മൂന്നാമത്തെ വളവില്‍ കാട്ടാന ഇറങ്ങിയത്

Update: 2022-02-17 06:58 GMT

തിരുവനന്തപുരം പൊൻമുടിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാവിലെ ഒമ്പതേ മുക്കാലോടെയാണ് മൂന്നാമത്തെ വളവില്‍ കാട്ടാന ഇറങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് പൊന്‍മുടി റോഡില്‍ കാട്ടാന ഇറങ്ങുന്നത്. രാവിലെ ഒമ്പതേ മുക്കാലോടെയാണ് പൊന്‍മുടി മൂന്നാം വളവില്‍ കാട്ടാന ഇറങ്ങിയത്. 15 മിനിട്ടോളം റോഡിലെ ഗതാഗതം തടസപ്പെട്ടു. രണ്ട് ദിവസം മുമ്പും ഇതേ സ്ഥലത്ത് കാട്ടാന ഇറങ്ങിയിരുന്നു.

രണ്ടാഴ്ചക്കിടെ നാലാം തവണയാണ് പൊന്‍മുടി റോഡില്‍ കാട്ടാന ഇറങ്ങുന്നത്. നിലവില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത മേഖലയില്‍ വന്യ മൃഗങ്ങള്‍ ഇറങ്ങുന്നത് സ്ഥിരമാണ്. കഴിഞ്ഞ ആഴ്ച റോഡില്‍ ഇറങ്ങിയ ആന വൈദ്യുതി ലൈനിലേക്ക് മരം തള്ളിയിട്ടതോടെ വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ രാത്രിയും സമാന രീതിയില്‍ വൈദ്യുതി ബന്ധം തകര്‍ന്നിരുന്നു. വിതുര ഫയർ ഫോഴ്സ് യൂണിറ്റെത്തി മരംമുറിച്ച് മാറ്റിയ ശേഷമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.

റോഡില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ വളവുകളിലെ ഇവയുടെ സ്ഥിര സാന്നിധ്യം അപകടമുണ്ടാക്കുമോ എന്നാണ് പ്രദേശവാസികളുടെ ഭീതി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News