തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം; ബ്യൂട്ടി പാര്‍ലര്‍ ഉടമക്കെതിരെ കേസെടുത്തു

മര്‍ദനമേറ്റ യുവതി മനഃപൂര്‍വം പ്രകോപിപ്പിക്കുകയായിരുന്നു എന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനു പറഞ്ഞു

Update: 2022-05-27 06:56 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തെറ്റിദ്ധാരണയുടെ പേരിലാണ് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ യുവതി മനഃപൂര്‍വം പ്രകോപിപ്പിക്കുകയായിരുന്നു എന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനു പറഞ്ഞു.

തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിന് സമീപമായിരുന്നു യുവതിക്ക് നേരെ ക്രൂര മര്‍ദനം. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മരുതുംകുഴി സ്വദേശിനിയായ യുവതിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനു ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു. അതെസമയം കടയുടെ സമീപത്തുനിന്ന് മാറി നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ചീത്ത പറയുകയും പ്രകോപിപ്പിക്കുകയും ചെയ്തെന്നാണ് ബ്യൂട്ടി പാര്‍‌ലര്‍ ഉടമ പറയുന്നത്. ഇതെതുടര്‍ന്നായിരുന്നു മര്‍ദനം. തെറ്റിദ്ധാരണയുടെ പേരിലാണ് മര്‍ദനമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ യുവതിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനുവിനെതിരെ കേസെടുത്തു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News