റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്

Update: 2023-01-30 05:16 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം ലിസി ജംഗ്ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഇന്ന് 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇവർ മരിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Advertising
Advertising




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News