Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ജിസ്ന അഞ്ചു മാസം ഗർഭിണി ആയിരുന്നു. രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ കാണിച്ചിരുന്നില്ല. ഗുരുതരാവസ്ഥയിൽ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും കാലിനു നീരും ഉണ്ടായിരുന്നു.
അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ആരോഗ്യ പ്രവർത്തകർ പെരുവയൽ പഞ്ചായത്തിലെ കിണർ ഉൾപ്പെടെയുള്ള ജലശായങ്ങളിൽ പരിശോധന നടത്തിയിരുന്നു. രോഗത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.