സ്ത്രീയെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പേരൂർക്കട സ്വദേശി മായ മുരളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2024-05-09 11:53 GMT

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ സ്ത്രീയെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട ഹാർവർപുരം സ്വദേശിനി മായ മുരളിയെയാണ്(37) മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.30ഓടെ പുരയിടത്തിലെ റബ്ബർ ടാപ്പിങ് തൊഴിലാളിയാണ് മൃദദേഹം കണ്ടത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭർത്താവ് മരിച്ച മായ 3 മാസമായി ഓട്ടോ ഡ്രൈവറായ രജ്ഞിത്തിനൊപ്പം കാവുവിളയിൽ വാടകവീട്ടിലായിരുന്നു താമസം. മായക്ക് എട്ടും പതിനൊന്നും വയസുള്ള രണ്ട് പെൺകുട്ടികളുണ്ട്. വാടകവീടുടെത്തതിനുശേഷം രഞ്ജിത്തിനെ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളുടെ പേരിൽ നിരവധി കേസുകൾ പല പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാടകവീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertising
Advertising

കഴിഞ്ഞ ദിവസം മായയും രഞ്ജിത്തും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി മായയുടെ രണ്ട് മക്കളും തങ്ങളുടെ അമ്മയുടെ ജീവൻ ഭീഷണിയിലാണെന്ന് പറഞ്ഞ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ ഇവരെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. ഇതേതുടർന്ന് മായയെ പൊലീസ് ഉദ്യോഗസ്ഥർ വിളിക്കുകയും പരാതി ഉണ്ടെങ്കിൽ പൊലീസ് സ്റ്റേഷനുമായി സമീപിക്കാനും അറിയിച്ചിരുന്നു. എന്നാൽ മായ യാതൊരു പരാതിയുമായി എത്തിയിരുന്നില്ല.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News