എറണാകുളം കാലടിയില്‍ വീട്ടിനുളളില്‍ സ്ത്രീ മരിച്ച നിലയില്‍
മറ്റൂർ സ്വദേശി മണി (54) ആണ് മരിച്ചത്
Update: 2025-03-06 09:55 GMT
എറണാകുളം: കാലടി മറ്റൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൂർ സ്വദേശി മണി (54) ആണ് മരിച്ചത്.
രാവിലെ മണിയെ പുറത്തു കാണാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ മണിയെ കണ്ടെത്തുന്നത്. കട്ടിലിൽ കിടക്കുന്ന നിലയിരുന്നു മൃതദേഹം കണ്ടത്. ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റക്കാണ് തൊഴിലുറപ്പുകാരിയായ മണി താമസിച്ചിരുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.