പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്കെതിരെ ന​ഗ്നതാപ്രദർശനം; സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ

കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.

Update: 2025-07-31 10:36 GMT

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ നഗ്നത പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട കള്ളോട്ട് സ്വദേശിനി സർജനത്ത് ബീവിയെയാണ് (66) ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.

ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് സൈക്കിളിൽ പോയ കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News