തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ചു; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ

വെഞ്ഞാറമൂട് സ്വദേശി ആതിരയാണ് മരിച്ചത്.

Update: 2025-01-21 08:56 GMT

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ. കായംകുളം സ്വദേശി ആതിരയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്.

ആതിരയുടേത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിൽ തുടങ്ങി. കൊലക്കുശേഷം യുവാവ് രക്ഷപ്പെട്ടത് ആതിരയുടെ സ്‌കൂട്ടറുമായാണെന്ന് പോലീസ് പറഞ്ഞു.

യുവാവ് രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ മതിൽ ചാടിയാണ് അക്രമി വീട്ടിനുള്ളിലേക്ക് കയറിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ എട്ടരക്ക് മകനെ സ്‌കൂളിൽ പറഞ്ഞയച്ചപ്പോൾ ആതിര വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News