ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു; പരാതിയുമായി യുവതി

സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളോട് മൃദുസമീപനം കാണിക്കുകയാണ് എന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു

Update: 2021-10-07 14:13 GMT
Editor : Dibin Gopan | By : Web Desk

ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പത്തനാപുരം പിറവന്തൂര്‍ സ്വദേശി അരുണ്‍ വി തോമസിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പുനലൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയുമായി രംഗത്ത് വന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളോട് മൃദുസമീപനം കാണിക്കുകയാണ് എന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ആയിരിന്നു പുനലൂര്‍ സ്വദേശിനിയായ പരാതിക്കാരിയും പത്തനാപുരം സ്വദേശി അരുണ്‍ വി തോമസും തമ്മില്‍ ഉള്ള വിവാഹം. ആദ്യ രണ്ട് മാസത്തോളം സന്തോഷമായി ജീവിതം മുന്നോട്ട് പോയി എങ്കിലും പിന്നീട് ഭര്‍ത്താവും മാതാ പിതാക്കളും ചേര്‍ന്ന് ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിക്കാന്‍ ആരംഭിച്ചതായി യുവതി പറയുന്നു.

Advertising
Advertising

പരാതിക്കാരിക്ക് മാനസിക വൈകല്യവും ഭര്‍ത്താവ് അരുണ്‍ വി തോമസിന് ശാരീരിക വൈകല്യവും ഉള്ളവരാണ്. ഇരുവരും വിവാഹത്തിന് മുമ്പ് വൈകല്യങ്ങളെക്കുറിച്ച് പറഞ്ഞു എങ്കിലും അരുണിന് ജന്നിയും മാനസിക പ്രശ്‌നവും ഉള്ളത് വീട്ടുകാര്‍ മറച്ചു വെച്ചതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തുവെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃദുസമീപനം സ്വീകരിക്കുകയാണ് എന്ന് കുടുംബം ആരോപിക്കുന്നു..

സംഭവത്തില്‍ വനിതാ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കുടുംബം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News