ജോലിക്കിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

ബംഗാൾ സ്വദേശി സുശാന്താണ് അപകടത്തിൽപെട്ടിരുന്നത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Update: 2022-11-17 06:33 GMT

കോട്ടയം: മറിയപ്പള്ളിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞു വീണു കുടുങ്ങിയ അതിഥിതൊഴിലാളിയെ പുറത്തെടുത്തു. ബംഗാൾ സ്വദേശി സുശാന്താണ് അപകടത്തിൽപെട്ടിരുന്നത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ ഒന്‍പത് മണിയോടെ മറിയപ്പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് അപകടം. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ഇവിടെ ജോലി ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് വീഴുന്ന ശബ്ദം കേട്ടയുടനെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്‌സിന്റെ ഏറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളിയെ പുറത്തെടുത്തത്. സുശാന്തിന്റെ നെഞ്ചിന് താഴെയുള്ള ഭാഗം മണ്ണിനടിയിലായിരുന്നു.

Advertising
Advertising

അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിഞ്ഞത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ജെ.സി.ബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് സുശാന്തിനെ രക്ഷിച്ചെടുത്തത്.

Watch Video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News