മര്യാദക്ക് സംസാരിക്കാനറിയാത്ത ഈ അമ്മായിയമ്മയാണോ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതെന്ന് ബെന്യാമിന്‍

ജോസഫൈനെതിരെ സിനിമാ സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

Update: 2021-06-24 11:16 GMT

പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ വിമര്‍ശനവുമായി സാഹിത്യകാരനായ ബെന്യാമിന്‍. മര്യാദക്ക് സംസാരിക്കാന്‍ അറിയാത്ത ഈ അമ്മായിയമ്മയാണോ കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതെന്ന് ബെന്യാമിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു

ജോസഫൈനെതിരെ സിനിമാ സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ജോസഫൈനെ സ്ഥാനത്ത് നീക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകന്‍ ആവശ്യപ്പെട്ടു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News