സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞു

Update: 2025-06-01 01:03 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്ന് ആലപ്പുഴ,എറണാകുളം,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ്.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് നാളെ കൂടി തുടരും. സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാമ്പുകളിലായി 2087 കുടുംബങ്ങളിലെ 6945 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും ഇതുവരെ 30 പേർക്കാണ് ജീവൻ നഷ്ടമായത്.

Advertising
Advertising

അതേസമയം, കാലവർഷക്കെടുതിയിൽ ഏലം കർഷകർക്ക് കനത്ത നഷ്ടമാണുണ്ടായത്.മൺസൂൺ നേരത്തെ എത്തിയത് ശക്തമായ കാറ്റും ഏലം കൃഷിക്ക് വിനയായി. 140 ഹെക്ടർ ഏലം കൃഷി നശിച്ചു എന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.കടുത്ത വേനൽ ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഏലം കൃഷി പതിയെ തലപൊക്കി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനിടെയാണ് കാലവർഷം വില്ലനായി എത്തിയത്.ഇക്കൊല്ലം ഏലം കൃഷിയിൽ മികച്ച വിളവ് ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കാറ്റും കോളും പ്രതീക്ഷകളെ കവർന്നെടുക്കുമ്പോൾ മലയോര കർഷകർ നിരാശയിലാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News