പ്രണയം നിരസിച്ച യുവതിയെ കൊല്ലാൻ പെട്രോളുമായെത്തിയ യുവാവ് പിടിയിൽ

ആറു വർഷത്തിലധികം പരിചയമുള്ള യുവതി പ്രണയാഭ്യർഥന നിരസിച്ചപ്പോഴാണ് ഇയാൾ കൊല്ലാൻ‍ തീരുമാനിച്ചത്.

Update: 2023-02-13 06:36 GMT

താമരശേരി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ കൊല്ലാൻ പെട്രോളുമായി എത്തിയ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി പാലേരി മരുതോളി മീത്തൽ അരുൺജിത് (24)നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയതത്.

ആറു വർഷത്തിലധികം പരിചയമുള്ള യുവതി പ്രണയാഭ്യർഥന നിരസിച്ചപ്പോഴാണ് ഇയാൾ കൊല്ലാൻ‍ തീരുമാനിച്ചത്. താമരശേരിയിലുള്ള യുവതിയുടെ വീട്ടിലേക്ക് യുവാവ് കയറി വരുന്നത് കണ്ട് മാതാവ് വാതിൽ അടച്ചതിനാൽ ഇയാൾക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി യുവാവിനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു ലിറ്ററോളം പെട്രോളും ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും വീട്ടിൽ എത്തിയിരുന്നു.

സിആർപിസി 354 (1), (2), 506, കേരള പൊലീസ് ആക്ട് 120 (0) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News