പാലക്കാട്ട് ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
സ്വകാര്യ മരമില്ലിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.
Update: 2025-10-25 16:13 GMT
Photo| MediaOne
പാലക്കാട്: പാലക്കാട്ട് ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കുന്നത്തുവീട്ടിൽ രാമചന്ദ്രനാണ് മരിച്ചത്.
അടയ്ക്കാപുത്തൂരിലെ സ്വകാര്യ മരമില്ലിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. സ്ഥിരമായി ജിമ്മിൽ പോവാറുള്ള രാമചന്ദ്രൻ ഇന്ന് പോയി വന്ന ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.