സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

കണ്ണൂർ പത്തായക്കുന്നിലെ തയ്യിൽ രഞ്ജിത്താണ് സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയത്‌

Update: 2023-07-03 03:55 GMT

കണ്ണൂർ: സഹോദരനുൾപ്പടെ മൂന്നപപേരെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്നിലെ തയ്യിൽ രഞ്ജിത്താണ് മരിച്ചത്. അനുജൻ രജീഷ്, ഭാര്യ സുബിന, മകൻ ആറു വയസുകാരൻ ദക്ഷൺ തേജ് എന്നിവർക്കാണ് പരിക്കേറ്റത്.

80 ശതമാനത്തോളം പൊള്ളലേറ്റ സുബിനയുടെ നില അതീവ ഗുരുതരമാണ്. രജീഷിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മൂന്നു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

ടിന്നർ ഒഴിച്ചാണ് രഞ്ജിത്ത് മൂവരെയും തീവെച്ചത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണം. ആളുകൾ രജീഷിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വീടിനുള്ളിലേക്ക് കയറിയ രഞ്ജിത് ആത്മഹത്യ ചെയ്യുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News