ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു
കിണർ റിങ് തൊഴിലാളിയാണു മരിച്ച സാനി ബേബി
Update: 2024-02-09 01:13 GMT
മരിച്ച സാനി ബേബി(ഇടത്ത്)
ആലപ്പുഴ: തകഴിക്ക് സമീപം പച്ചയിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതിൽചിറ സ്വദേശി സാനി ബേബി (29) ആണ് മരിച്ചത്.
ആലപ്പുഴ സൗത്ത് പൊലീസ് ജീപ്പാണ് ഇടിച്ചത്. ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്നു പൊലിസ് ജീപ്പ്. കിണർ റിങ് തൊഴിലാളിയാണു മരിച്ച സാനി.
മൃതദേഹം വണ്ടാനം മെഡി. കോളജ് ആശുപത്രി മോർച്ചറിയിലാണ്.
Summary: Young man dies in police jeep accident in Alappuzha