അതിർത്തി തർക്കം; കൊച്ചിയിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു

അയൽവാസികളായ അച്ഛനും മകനും കസ്റ്റഡിയിൽ

Update: 2022-12-15 14:14 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. എടവനക്കാട് സ്വദേശി സനൽ ആണ് മരിച്ചത്. അയൽവാസികളായ അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വേണു മകൻ അജയ്ദേവ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അതിർത്തി തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഏഴുമണിയോടെ പ്രതികൾ സനലിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദിച്ചത്. കെട്ടിയിട്ട ശേഷം ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായ സനലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Advertising
Advertising

ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. പ്രതികളെ ഞാറക്കൽ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News