യുവതിയെ ഭർത്താവിന്റെ ബന്ധുവീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി; രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചെന്ന പരാതിയിലാണ് തങ്കമണി പൊലീസ് കേസെടുത്തത്

Update: 2023-07-17 10:26 GMT
Editor : Lissy P | By : Web Desk

ഇടുക്കി: ഇടുക്കി തങ്കമണിയിൽ യുവതിയെ ഭർത്താവിന്റെ ബന്ധുവീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു. വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചെന്ന പരാതിയിലാണ് തങ്കമണി പൊലീസ് കേസെടുത്തത്. കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്.

അനീഷ് ഖാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനും  യദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാണ്. അനീഷ് ഖാന്റെ ബന്ധുവായ പെൺകുട്ടിയെ പത്തനാപുരം സ്വദേശിയായ രഞ്ജിത് വിവാഹം ചെയ്തിരുന്നു. പെൺകുട്ടിയെ ബന്ധുക്കൾ പത്തനാപുരം കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News