പാനൂർ മനേക്കരയിൽ മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

പിടിയിലായ അശ്വന്ത് സി.ഒ.ടി നസീർ വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Update: 2023-01-17 09:40 GMT

കണ്ണൂർ: പാനൂർ മനേക്കരയിൽ മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. പൊന്ന്യം വെസ്റ്റ് സ്വദേശി അശ്വന്ത് ആണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു. പാനൂർ മേഖലയിൽ ആർ.എസ്.എസ്-കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നുണ്ട്. എന്നാൽ പിടിയിലായ അശ്വന്തിന് അതുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ ഇവിടെയുള്ള ഒരു വിവാഹവീട്ടിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടിയ ഇരുവിഭാഗവും സി.പി.എം അനുഭാവികൾ തന്നെയാണെന്നാണ് വിവരം. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അശ്വന്ത് പിടിയിലായത്.

ഓടിരക്ഷപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായ അശ്വന്ത് സി.ഒ.ടി നസീർ വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News