ശശി തരൂരിന് അപ്രഖ്യാപിത വിലക്ക്; കോഴിക്കോട്ടെ നാളെത്തെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറി

'സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിലാണ് സെമിനാർ

Update: 2022-11-19 16:13 GMT

കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന നാളത്തെ  സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിൻമാറി. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളാണ് പരിപാടി മാറ്റാന്‍ സമ്മർദം ചെലുത്തിയത്. 'സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിലാണ് സെമിനാർ. കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിക്കും. കണ്ണൂരിലെ സെമിനാറില്‍ നിന്ന് ഡിസിസിയും പിൻമാറി.

അതേസമയം പരിപാടിക്ക് വിലക്കില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരിപാടി മാറ്റിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത്, തനിക്കാരെയും ഭയമില്ല, പര്യടനത്തിന് അനാവശ്യ പ്രാധാന്യം നല്‍കുന്നുവെന്നും തരൂർ പറഞ്ഞു.

Advertising
Advertising

അടുത്ത മൂന്ന് ദിവസങ്ങളിലായി മലബാറിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് തരൂർ സന്ദർശനം നടത്തുന്നത്.

അതേസമയം അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് തരൂർ ഒഴിഞ്ഞുമാറിയിരുന്നു. കോൺഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയിൽ തഴഞ്ഞതിന് പിന്നാലെയാണ് തരൂർ പിന്മാറിയത്. കോൺഗ്രസിന്റെ ഗുജറാത്തിലെ വിദ്യാർത്ഥി സംഘടന പ്രചാരണത്തിനായി ക്ഷണിച്ചെങ്കിലും തരൂരത് നിരസിക്കുകയായിരുന്നു. തരൂരിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നൊഴിവാക്കിയ നടപടി ശരിയല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കേണ്ടയാളാണ് തരൂർ എന്നും പറഞ്ഞ് എകെ രാഘവൻ എംപിയടക്കം രംഗത്ത് വന്നിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News