ശസ്ത്രക്രിയ മുടങ്ങിയ സംഭവം: ശ്രീചിത്രയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, സുരേഷ് ഗോപിയെ തടഞ്ഞു

ഉപകരണങ്ങൾ വാങ്ങുന്നതിന് പുതിയ കരാർ ഒപ്പിടുമെന്ന് സുരേഷ് ഗോപി

Update: 2025-06-09 06:33 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ആശുപത്രി അധികൃതരുമായി ചർച്ചക്കെത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീചിത്രയുടെ കെട്ടിടത്തിന്റെ ഉള്ളിൽ പ്രവേശിച്ചു.  ശ്രീചിത്രയിലെ പ്രതിസന്ധിക്ക് കാരണം അഴിമതിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

അതേസമയം, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രതിസന്ധിക്ക് ഉടന്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഉപകരണങ്ങൾ വാങ്ങുന്നതിന് പുതിയ കരാർ ഒപ്പിടും. പുതിയ ഉപകരണങ്ങൾ എത്തിയാൽ ഉടൻ ശസ്ത്രക്രിയകൾ തുടങ്ങുമെന്നും ആശുപത്രി അധികൃതരുമായുള്ള യോഗത്തിന് ശേഷം സുരേഷ് ഗോപി പറഞ്ഞു. ഉപകരണങ്ങളുടെ സ്റ്റോക് തീർന്നതോടെ ന്യൂറോ- ഇന്റർവെഷൻഷണ‌ൽ റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.

Advertising
Advertising

ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്നതോടെയാണ് ഗുരുതര പ്രതിസന്ധി ഉണ്ടായത്. സ്റ്റോക്ക് പുതുക്കാൻ ഇതുവരെയും ആശുപത്രി അധികൃതർ നടപടിയെടുത്തിട്ടില്ല. ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രീചിത്ര പുതുക്കിയിരുന്നില്ല.  റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾഇന്ന് മുതൽ പൂർണമായും മുടങ്ങും. ഇന്ന് നടത്താനിരുന്ന പത്തിലധികം ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്.

Full View


hold

പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

ഉപകരണങ്ങളുടെ സ്റ്റോക് തീർന്നതോടെ ന്യൂറോ- ഇന്റർവെഷൻഷണ‌ൽ റേഡിയോളജി വിഭാഗം ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News