ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച് യൂത്ത് കോൺഗ്രസ്
തൃശൂരിൽ ബിബിസി ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകിയില്ല
Update: 2023-01-24 12:57 GMT
മലപ്പുറത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ബിബിസി ഡോക്യുമെന്ററി പ്രദർശനം
തിരുവന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം നടത്തി. ഇതിനെതിരെ പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ എത്തി. ഇതിനെ തുടർന്ന് സംഘർഷം ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തൃശൂരിൽ ബിബിസി ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകിയില്ല. സംഘർഷാവസ്ഥ ഉണ്ടായേക്കുമെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്. എന്നാൽ അനുമതിയില്ലാതെ തന്നെ യൂത്ത് കോൺഗ്രസ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
മലപ്പുറത്തും യൂത്ത് കോൺഗ്രസും ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മലപ്പുറം കുന്നുമ്മലിൽ ആയിരുന്നു പ്രദർശനം. വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തിയായിരുന്നു പ്രദർശനം.