മൊബൈലിനെച്ചൊല്ലി തർക്കം; മദ്യപാനത്തിനിടെ സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു

ശ്രീകാര്യം കട്ടേല സ്വദേശി സജു (38) ആണ് മരിച്ചത്

Update: 2023-01-15 02:53 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു. ശ്രീകാര്യം കട്ടേല സ്വദേശി സജു (38) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ വിനോദ്, അനീഷ് എന്നിവർ ഒളിവിലാണ്.

മൊബൈലിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വെഞ്ഞാറംമൂടുള്ള കോഴിക്കടയിലെ ജീവനക്കാരനാണ് മരിച്ച സജു. ഇന്നലെ രാത്രി ഇയാളെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. മൂന്നുപേരും സ്ഥിരമായി മദ്യപിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. 

ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് കൊലപാതകം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കല്ലുകൊണ്ടും മറ്റുമാണ് സുഹൃത്തുക്കൾ സജുവിനെ മർദിച്ചത്. ദേഹത്താകെ മർദനമേറ്റ സജു ഇവിടെതന്നെ കിടന്ന് മരിക്കുകയായിരുന്നു. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

Advertising
Advertising

ഒളവില്‍ പോയ പ്രതികള്‍ക്കായി  അന്വേഷണം ആരംഭിച്ചതായി ശ്രീകാര്യം പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News