കോട്ടയത്ത് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ യുവാവിന്റെ ശരീരം രണ്ടായി അറ്റുപോയി.

Update: 2024-01-19 09:53 GMT

കോട്ടയം: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോർജ് (26) ആണ് മരിച്ചത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം.

ട്രെയിൻ ഇറങ്ങിയ യുവാവ് മറന്നുവച്ച കണ്ണടയെടുക്കാൻ തിരികെ കയറി. ഇതോടെ ട്രെയിൻ മുന്നോട്ട് എടുത്തതോടെ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ യുവാവിന്റെ ശരീരം രണ്ടായി അറ്റുപോയി. പിന്നീട് കോട്ടയം മെഡി. കോളജിലേക്ക് മൃതദേഹം മാറ്റി.

പൂനെയിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയായിരുന്നു ദീപക്. പഠനം പൂർത്തിയാക്കി പൂനെ- കന്യാകുമാരി എക്സ്പ്രസിൽ നാട്ടിലേക്കെത്തിയ യുവാവിനെ സ്വീകരിക്കാൻ സുഹൃത്തുക്കൾ സ്റ്റേഷനിലെത്തിയിരുന്നു.

ഏറെ സമയവുമായി ദീപക്കിനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അവർ മറ്റ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോവുകയും അന്വേഷിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഏറെ വൈകിയാണ് ഇത്തരമൊരു അപകടം നടന്നുവെന്ന വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News