ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

പുത്തൻ വരമ്പിനകം പാടത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം.

Update: 2025-03-16 16:23 GMT

ആലപ്പുഴ: ആലപ്പുഴയിൽ എടത്വയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. എടത്വ സ്വദേശി അഖിൽ പി. ശ്രീനിവാസൻ ആണ് മരിച്ചത്. പുത്തൻ വരമ്പിനകം പാടത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം.

പ്രദേശത്ത് കൊയ്‌ത്തൊഴിഞ്ഞു കിടക്കുന്ന പാടശേഖരങ്ങളിൽ യുവാക്കളുടെ ക്രിക്കറ്റ് കളി പതിവായിരുന്നു. ഇങ്ങനെ ഒരു പാടത്തിൽ ക്രിക്കറ്റ് കളിക്കാനായി സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ഉടൻ തന്നെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡി. കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News