താമരശ്ശേരിയില്‍ കാറില്‍ വടിവാളുമായി യുവാക്കള്‍; പൊലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടു-ദുരൂഹത

യുവാക്കളെത്തിയ കാർ രാത്രി 11 മുതൽ 1 മണി വരെ പരപ്പൻപൊയിലിൽ നിർത്തിയിട്ടിരുന്നു

Update: 2023-04-27 09:40 GMT
Advertising

കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലിൽ വടിവാളുമായി രണ്ട് യുവാക്കളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. ആയുധങ്ങളോടെ കണ്ട രണ്ടു പേരെയും ഇവർ സഞ്ചരിച്ച വാഹനത്തെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുക്കാതെ വിട്ടയക്കുകയായിരുന്നു.

യുവാക്കളെത്തിയ കാർ രാത്രി 11 മുതൽ 1 മണി വരെ പരപ്പൻപൊയിലിൽ നിർത്തിയിട്ടിരുന്നു. ആരെയോ കാത്തു നിൽക്കുന്നതുപോലെ കാറിലുള്ളവർ ഇടക്ക് ഇറങ്ങി നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Full View

ഇന്നലെ രാത്രി മദ്യപിച്ച് അവശരായ യുവാക്കളെയും വടിവാളും കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്നത് വടിവാളല്ലെന്നായിരുന്നു പൊലീസ് നാട്ടുകാരോട് പറഞ്ഞത്.

നിരന്തരമായ കുറ്റകൃത്യങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന സ്ഥലമായിരുന്നിട്ടും പൊലീസ് ഇവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News