Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: തൃശൂർ വടക്കേക്കാട് യുവാക്കൾക്ക് വെട്ടേറ്റു. വടക്കേക്കാട് സ്വദേശികളായ പ്രണവ്, റെനിൽ എന്നിവർക്കാണ് വെട്ടേറ്റത്. നാലാംകല്യ ഭാഗത്ത് വച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ആയിരുന്നു ആക്രമണം.
പുന്നയൂർക്കുളം സ്വദേശി ഷിഫാനും, മറ്റ് രണ്ടുപേരും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ആക്രമിച്ചവർക്കും, വെട്ടേറ്റവർക്കും എതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.