'സ്വകാര്യവത്കരണം അംഗീകരിച്ചേക്ക്, അല്ലെങ്കില്‍ ബാങ്ക് ജിഹാദാക്കിക്കളയും': കുനാല്‍ കമ്ര
ബാങ്കുകളുടെ രണ്ട് ദിവസത്തെ ദേശവ്യാപക സമരം തുടരുകയാണ്
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ രണ്ട് ദിവസത്തെ ദേശവ്യാപക സമരം തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളെയും കുറിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര പറഞ്ഞതിങ്ങനെ-
"ബാങ്കുകള്‍ മോദിജിയുടെ സ്വകാര്യവത്കരണം ദയവായി അംഗീകരിക്കുക. അല്ലെങ്കില്‍ ഗോഡി മീഡിയ വൈകാതെ ബാങ്ക് സമരത്തെ ബാങ്ക് ജിഹാദ് എന്ന് വിളിക്കും".
Banks please accept Modiji’s privatization or else in few days Godi Media will be calling this strike Bank Jihad...
— Kunal Kamra (@kunalkamra88) March 15, 2021
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് ഇന്നലെയും ഇന്നുമായി പണിമുടക്കുന്നത്. പണിമുടക്കില്‍ പൊതു സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. മാര്‍ച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസത്തെ അവധി കൂടി ആയപ്പോൾ നാല് ദിവസമായി ബാങ്കുകൾ അടഞ്ഞുകിടക്കുകയാണ്.