കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റത്തിന് മാൻ പവർ അതോറിറ്റിയുടെ പുതിയ നിബന്ധനകള്‍

പൊതുമേഖലയിൽനിന്ന് സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള വിദേശികളുടെ തൊഴിൽ മാറ്റത്തിനാണ് മാനവ ശേഷി വകുപ്പ് പുതിയ മാനദണ്ഡം നിശ്ചയിച്ചത്

Update: 2018-11-02 01:17 GMT
Advertising

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റത്തിന് മാൻ പവർ അതോറിറ്റി പുതിയ നിബന്ധന ഏർപ്പെടുത്തി . അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാനും തൊഴിൽ വിപണി ക്രമീകരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിബന്ധന അടുത്ത ദിവസം പ്രാബല്യത്തിലാകുമെന്നു അതോറിറ്റി അറിയിച്ചു.

Full View

പൊതുമേഖലയിൽനിന്ന് സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള വിദേശികളുടെ തൊഴിൽ മാറ്റത്തിനാണ് മാനവ ശേഷി വകുപ്പ് പുതിയ മാനദണ്ഡം നിശ്ചയിച്ചത് . ഇതനുസരിച്ചു സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കു സർക്കാർ മേഖലയിലേക്ക് വിസമാറ്റം സാധ്യമാകണമെങ്കിൽ സിവിൽ സർവിസ് കമ്മീഷന്‍റെ അനുമതി പത്രം നിർബന്ധമാണ്. അതോടൊപ്പം പൊതുമേഖലയിൽനിന്ന് സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ മാറണമെങ്കിൽ സ്ഥാപനത്തിന് തൊഴിലാളിയുടെ സേവനം അനിവാര്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള സാക്ഷ്യപത്രം തൊഴിലുടമ സമർപ്പിച്ചിരിക്കണം. രണ്ട് മേഖലകളിലേക്കാണെങ്കിലും വിസ മാറ്റം നടത്തുന്ന വിദേശിയുടെ അതത് തസ്തികകളിൽ അക്കാദമിക പ്രാവീണ്യമുള്ളയാളാണെന്നു തെളിയിക്കണമെന്നും നിബന്ധനയുണ്ട് . തൊഴിൽ വിപണിയുടെ ക്രമീകരണത്തോടൊപ്പം അവോദഗ്ധ ജോലിക്കാരുടെ എണ്ണം കുറക്കുക എന്നതും മുന്നിൽ കണ്ടാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതെന്നു മാൻപവർ അതോറിറ്റി പബ്ലിക് റിലേഷൻ വകുപ്പ് ഡയറക്ടർ അസീൽ അൽ മസാഇദ് പറഞ്ഞു

Tags:    

Similar News