മോദി അനുകൂല പരാമർശം; ഗുലാം നബിയെ പിന്തുണച്ച് കെ.വി തോമസ്
ഗുലാം നബി ആസാദിന്റെ മോദി അനുകൂല പരാമർശത്തിൽ തെറ്റില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്
Update: 2021-03-01 04:10 GMT
ഗുലാം നബി ആസാദിന്റെ മോദി അനുകൂല പരാമർശത്തിൽ തെറ്റില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. ഗുലാം നബി ആസാദ് മുതിർന്ന നേതാവാണ്. കോൺഗ്രസിൽ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. താനും പലതും പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ബിജെപിയിൽ പോകുമെന്ന് അർത്ഥമില്ലെന്നും തോമസ് പറഞ്ഞു.
പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാളാണ് എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പരാമർശം. താൻ ചായ വിൽപ്പനക്കാരനാണെന്ന് തുറന്നുപറയുന്നു. മാതൃകയാക്കാവുന്ന ഗുണമാണത്. പല നേതാക്കളിലും പല ഗുണങ്ങളുമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മുവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗുലാം നബിയുടെ മോദി അനുകൂല പരാമർശം.