ബംഗാളിൽ ഇടത് - കോൺഗ്രസ് സഖ്യം സീറ്റ് ധാരണയിലെത്തി
294 സീറ്റുകളിലേക്കാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഉൾപ്പെടുന്ന സഖ്യം ധാരണയിലെത്തി. ഇടതുപാര്‍ട്ടികള്‍ ഉൾപ്പെടുന്ന സംയുക്ത മോർച്ച 165 സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റുകളിൽ മത്സരിക്കുമ്പോൾ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് 37 സീറ്റ് നല്‍കാനും ധാരണയായി.
294 സീറ്റുകളിലേക്കാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ, എൻ.ഡി.എ കക്ഷികൾക്കെതിരെയാണ് കോൺഗ്രസ് - ഇടത് - ഐ.എസ്.എഫ് സഖ്യം പോരിനിറങ്ങുന്നത്. സംസ്ഥാനത്തെ മൂന്ന് സീറ്റുകളിൽ പാർട്ടികൾ യോജിപ്പിലെത്തിയിട്ടില്ല.
എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 27 ന് നടക്കും. ഏപ്രില്‍ ഒന്ന്, ആറ്, പത്ത്, 17, 22, 26, 29 തീയതികളിലായി മറ്റ് ഘട്ടങ്ങളിലെ വോട്ടെടുപ്പും നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.