അടുക്കളയിലെ ഈ സാധനം ഇങ്ങനെ ഉപയോഗിച്ചാൽ ഇസ്തിരിയിടൽ പകുതി സമയത്തിൽ തീർക്കാം! ഈ രഹസ്യം അറിയാമോ?

പരുത്തി വസ്ത്രത്തിലെ ചുളിവുകൾ മാറ്റാൻ വെള്ളം തളിക്കുന്നത് സഹായകരമാകുമെങ്കിലും, മറ്റ് തരത്തിലുള്ള തുണികളിൽ ഇത് ഫലം ചെയ്തേക്കില്ല. എന്നുകരുതി, നിരാശരാകാൻ വരട്ടെ. ഇസ്തിരിയിടൽ എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു സാധാരണ വീട്ടുപകരണമുണ്ട് നമ്മുടെയോരോരുത്തരുടേയും വീട്ടിൽ

Update: 2026-08-15 12:04 GMT

ഒറ്റനോട്ടത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും കഠിനാധ്വാനം പിടിപ്പത് വേണ്ടിവരാറുള്ള ഒട്ടനവധി ജോലികളുണ്ട് വീടകങ്ങളിൽ. അത്തരത്തിൽ നിസാരവും കടുപ്പമേറിയതുമായ ജോലികളിലൊന്നാണ് വസ്ത്രങ്ങൾ ഇസ്തിരിയിടൽ. ആദ്യം ചെറുതായി അമർത്തും, മുന്നോട്ടും പിന്നോട്ടുമായി വീണ്ടും തേച്ചുകൊണ്ടിരിക്കും, ഇടയ്ക്കിടെ ഉയർത്തും, ചുളിവുകളെല്ലാം പോകുന്നത് വരേയ്ക്കും ഇത് ആവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കും.

ഇങ്ങനെ ചെയ്യുമ്പോഴും തുണികളിലെ കട്ടികൂടിയ ചില ചുളിവുകൾ പലപ്പോഴും എളുപ്പത്തിൽ മാറിക്കോളണമെന്നില്ല. പരുത്തി വസ്ത്രത്തിലെ ചുളിവുകൾ മാറ്റാൻ വെള്ളം തളിക്കുന്നത് സഹായകരമാകുമെങ്കിലും, മറ്റ് തരത്തിലുള്ള തുണികളിൽ ഇത് ഫലം ചെയ്തേക്കില്ല. എന്നുകരുതി, നിരാശരാകാൻ വരട്ടെ. ഇസ്തിരിയിടൽ എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു സാധാരണ വീട്ടുപകരണമുണ്ട് നമ്മുടെയോരോരുത്തരുടേയും വീട്ടിൽ- അലുമിനിയം ഫോയിൽ.

Advertising
Advertising

ഇസ്തിരിപ്പെട്ടി ബോർഡിന്‍റെ കവറിന് കീഴിൽ ചെറിയൊരു കഷ്ണം അലുമിനിയം ഫോയിൽ വെക്കുകയെന്നതാണ് ഇതിനുള്ള വഴി. കേൾക്കുമ്പോൾ അൽപ്പം വിചിത്രമായി തോന്നാമെങ്കിലും ഇതിന് പിന്നിൽ ലളിതമായ ഒരു ശാസ്ത്രീയകാരണം കൂടിയുണ്ട്. പരിശോധിക്കാം,

താപം നന്നായി ചാലകം ചെയ്യുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒന്നാണല്ലോ അലുമിനിയം. സാധാരണഗതിയിൽ, ചൂടുള്ള ഇസ്തിരിപ്പെട്ടി വസ്ത്രത്തിന് മുകളിലൂടെ അമർത്തുമ്പോൾ, ചൂടിന്‍റെ ഒരു ഭാഗം വസ്ത്രത്തിലൂടെ കടന്ന് ഇസ്തിരിപ്പെട്ടി ബോർഡിലേക്ക് കൂടി ചെന്നുചേരും. എന്നാൽ, അലുമിനിയം ഫോയിലിന്‍റെ ഒരു പാളി വെക്കുന്നതിലൂടെ, ചൂടിന്‍റെ ഒരുഭാഗം വസ്ത്രത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. ഇത് വസ്ത്രത്തിന് ഇരുവശത്ത് നിന്നും ചൂട് ലഭിക്കാൻ സഹായിച്ചേക്കും. അതുകൊണ്ട് തന്നെ വസ്ത്രത്തിൽ കൂടുതൽ തവണ ഇസ്തിരിപ്പെട്ടി ഓടിക്കുന്നത് ഒഴിവാക്കാനും സാധിക്കും. 

എങ്ങനെ ശരിയായ രീതിയിൽ ചെയ്യാം?

ഇസ്തിരിപ്പെട്ടിയുടെ ബോർഡിന്‍റെ കവർ അഴിച്ചുമാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ബോർഡിന് മുകളിലായി തിളങ്ങുന്ന വശം മുകളിലേക്ക് വരുന്ന രീതിയിൽ അലുമിനിയം ഫോയിൽ വിരിക്കണം. വലിയ ചുളിവുകൾ വീഴാത്ത രീതിയിൽ മുഴുവൻ ഭാഗവും മൂടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

ഫോയിലിന് മുകളിലായി ഇസ്തിരിപ്പെട്ടി ബോർഡിന്‍റെ കവർ തിരികെയിടുക. ഫോയിൽ എപ്പോഴും കവറിന് അടിയിലായിരിക്കണം, അല്ലാതെ ഇസ്തിരിപ്പെട്ടിക്ക് നേരെ താഴെയല്ല. കവർ കൃത്യമായി ലെവൽ ചെയ്ത ശേഷം, പതിവുപോലെ വസ്ത്രങ്ങൾ ഇസ്തിരിയിടാം. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ശക്തമായി അമർത്തേണ്ടതില്ലെന്നാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കൂടാതെ, വസ്ത്രങ്ങൾക്ക് അനുയോജ്യമായ താപനിലയും സ്റ്റീം സെറ്റിങ്സും മാത്രം തിരഞ്ഞെടുക്കുകയുമാവാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബോർഡിൽ ചുളിഞ്ഞ് കിടക്കാതെ, ഫോയിൽ പരന്നുകിടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. ഇത് അമർന്നുകിടന്നില്ലെങ്കിൽ ഇസ്തിരിയിടാൻ ബുദ്ധിമുട്ടാകും. ഇസ്തിരിപ്പെട്ടി ബോർഡിൽ കൂടുതൽ ചൂട് തങ്ങിനിൽക്കാൻ സാധ്യതയുള്ളതിനാൽ, ഇസ്തിരിയിട്ട ഉടൻതന്നെ ബോർഡിൽ തൊടുമ്പോൾ ശ്രദ്ധിക്കണം. ഫോയിൽ ഒരിക്കലും ഇസ്തിരിപ്പെട്ടിയുമായോ വസ്ത്രങ്ങളുമായോ നേരിട്ട് സമ്പർക്കത്തിൽ വരാതിരിക്കാനും ശ്രദ്ധവേണം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News