ഫാന്റ മാഗി മുതല്‍ മാഗി മില്‍ക്ക് ഷേക്ക് വരെ; കൊക്കകോള ഉപയോഗിച്ച് മാഗി ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു

ഗാസിയാബാദിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരന്‍റെതാണ് ഈ വിചിത്രമായ പരീക്ഷണം

Update: 2022-01-05 09:37 GMT

ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങള്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തില്‍ മാഗി ഉണ്ടാക്കുന്ന വീഡിയോകളും നമ്മള്‍ കാണാറുണ്ട്. രുചികരമായ മാഗി ഉണ്ടാക്കാന്‍ ഓരോരുത്തര്‍ക്കും അവരവരുടെ വഴിയുണ്ട്. ചിലര്‍ സൂപ്പ് ഉണ്ടാക്കിക്കഴിക്കുമ്പോള്‍ ചിലര്‍ എരിവ് കൂട്ടിയും വിവിധ തരം മസാലകള്‍ ചേര്‍ത്തും ഉണ്ടാക്കി ക്കഴിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഫാന്റ മാഗി മുതല്‍  മാഗി മില്‍ക്ക് ഷേക്ക് വരെ, വിഭവത്തിന്റെ വിചിത്രമായ പരീക്ഷണങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. ഗാസിയാബാദിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരന്‍ കൊക്കകോള ഉപയോഗിച്ച് മാഗി ഉണ്ടാക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Advertising
Advertising

ഭുക്കാട് ഡില്ലി കെ എന്നയാളാണ് ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

രണ്ടുലക്ഷത്തിലേറെ പേര്‍ ഇതിനോടകം വീഡയോ കണ്ടു. എന്നാല്‍ ഇതിന്റെ ആരോഗ്യ വശങ്ങളെ കുറിച്ചുള്ള കമെന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. ഇത്തരത്തില്‍ മാഗി ഉണ്ടാക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണെന്നും, ഇത് മുഴുവന്‍ വിഷമാണെന്നുമുള്ള കമെന്റുകള്‍ പോസ്റ്റിന് താഴെ വരുന്നുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News